FunRocks.iN
Malayalam Lyrics

ഗണഗീതം ( ഗാനാഞ്ജലി ) | #Rss Kerala | #Malayalam-Lyrics



ഗാനാഞ്ജലി

#പ്രാര്‍ത്ഥന

നമസ്തേ സദാ വത്സലേ മാതൃഭൂമേ
ത്വയാ ഹിന്ദുഭൂമേ സുഖം വര്‍ദ്ധിതോഹം
മഹാമംഗലേ പുണ്യഭൂമേ ത്വദര്‍ത്ഥേ
പതത്വേഷ കായോ നമസ്തേ നമസ്തേ
പ്രഭോ ശക്തിമന്‍ ഹിന്ദു രാഷ്ട്രാംഗഭൂതാ
ഇമേ സാദരം ത്വാം നമാമോ വയം
ത്വദീയായ കാര്യായ ബദ്ധാ കടീയം
ശുഭാമാശിഷന്ദേഹി തത്പൂര്‍ത്തയേ
അജയ്യാഞ്ച വിശ്വസ്യ ദേഹീശ ശക്തിം
സുശീലഞ്ജഗദ്യേന നമ്രം ഭവേത്
ശ്രുതഞ്ചൈവ യത് കണ്ടകാകീര്‍ണമാര്‍ഗം
സ്വയം സ്വീകൃതന്നസ്സുഗം കാരയേത്
സമുത്കര്‍ഷനിഃശ്രേയസസ്യൈകമുഗ്രം
പരം സാധനന്നാമ വീരവ്രതം
തദന്തസ്ഫുരത്വക്ഷയാ ധ്യേയനിഷ്ഠാ
ഹൃദന്തഃ പ്രജാഗര്‍ത്തു തീവ്രാനിശം
വിജേത്രീ ച ന സ്സംഹതാ കാര്യശക്തിര്‍ -
വിധായാസ്യ ധര്‍മ്മസ്യ സംരക്ഷണം
പരം വൈഭവന്നേതുമേതത്‌ സ്വരാഷ്ട്രം
സമര്‍ത്ഥാ ഭവത്വാശിഷാ തേ ഭൃഷം
ഭാരത് മാതാ കീ ജയ്



#വന്ദേ-മാതരം

വന്ദേ മാതരം
വന്ദേ മാതരം
സുജലാം സുഫലാം
മലയജശീതളാം
സസ്യശ്യാമളാം മാതരം
വന്ദേ മാതരം
ശുഭ്രജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ലകുസുമിത ദ്രുമദളശോഭിണീം
സുഹാസിനീം സുമധുരഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം
കോടി കോടി കണ്ഠ കള കള നിനാദ കരാളേ
ദ്വിസപ്ത കോടി ഭുജൈധൃത ഖരകരവാളേ
കേ ബോലേ മാ തുമി അബലേ
ബഹുബല ധാരിണീം നമാമി താരിണീം
രിപുദളവാരിണീം മാതരം॥
വന്ദേ മാതരം
തുമി വിദ്യാ തുമി ധർമ, തുമി ഹൃദി തുമി മർമ
ത്വം ഹി പ്രാണാ: ശരീരേ
ബാഹുതേ തുമി മാ ശക്തി,
ഹൃദയേ തുമി മാ ഭക്തി,
തോമാരൈ പ്രതിമാ ഗഡി മന്ദിരേ മന്ദിരേ॥
ത്വം ഹി ദുർഗാ ദശപ്രഹരണധാരിണീ
കമലാ കമലദള വിഹാരിണീ
വാണീ വിദ്യാദായിനീ, നമാമി ത്വം
നമാമി കമലാം അമലാം അതുലാം
സുജലാം സുഫലാം മാതരം॥
ശ്യാമളാം സരളാം സുസ്മിതാം ഭൂഷിതാം
ധരണീം ഭരണീം മാതരം॥




#ജനഗണമന

ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്കല ബംഗാ,
വിന്ധ്യഹിമാചല യമുനാഗംഗാ,
ഉച്ഛലജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവ ജയഗാഥാ
ജനഗണമംഗളദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!


#സംഘാഷ്ടകം

നീലബ്ധിവീചി പരിസേവിത പുണ്ണ്യഭൂമീ
ശൈലാധിരാജ പരിശോഭിത ദേവഭൂമീ
ഈ ഹിന്ദുഭൂമി ഭുവനത്രയ പൂജ്യയായി-
ത്തീരാന്‍ ജപിക്ക പരിപാവന സംഘമന്ത്രം
സമ്പൂര്‍ണ വൈഭവമുയര്‍ന്നു ജഗദ്ഗുരുത്വം
കൈവന്നിരുന്ന പരമോന്നത ഹിന്ദുരാഷ്ട്രം
ആചന്ദ്രതാരമണയാത്ത കെടാവിളക്കായ് -
ത്തീരാന്‍ ജപിക്ക പരിപാവന സംഘമന്ത്രം
പാരിന്നു പണ്ടുമുതലേ വഴികാട്ടിവന്ന
നാടിന്നെഴും പരമദീനതയിന്നു കാണ്‍കെ
നോവുന്നു ചിത്തമണുവെങ്കിലഖണ്ഡഭക്തി-
പൂര്‍വ്വം ജപിക്ക പരിപാവന സംഘമന്ത്രം
ഹിന്ദുക്കള്‍ തന്‍ വിഘടിതസ്ഥിതി വേരറുക്കാന്‍
അത്യന്തസംഘടിത ശക്തി പരം വളര്‍ത്താന്‍
നാമാവശേഷ ‘സ്വയമേവ മൃഗേന്ദ്രഭാവം’
നേടാന്‍ ജപിക്ക പരിപാവന സംഘമന്ത്രം
പൂവിട്ടു വാഴ്തിയനുകൂലികളാദരിക്കാം
ശൂലത്തിലേറ്റിയെതിരാളികള്‍ നിഗ്രഹിക്കാം
ഖേദം പ്രമോദമിവ വേണ്ട നിതാന്തശാന്ത-
ഭാവം ജപിക്ക പരിപാവന സംഘമന്ത്രം
ഒന്നിച്ചു പോന്നവരിടയ്ക്കു മടങ്ങിയേക്കാം
നന്നെന്നു വാഴ്ത്തിയവര്‍ നാളെ മറിച്ചു ചൊല്ലാം
തന്നുറ്റ ബന്ധവര്‍ തളര്‍ന്നു നിലംപതിക്കാം


#ഏകാത്മതാമന്ത്രം

യം വൈദികാഃ മന്ത്രദൃശഃ പുരാണാഃ
ഇന്ദ്രം യമം മാതരിശ്വാനമാഹുഃ
വേദാന്തിനോ നിര്‍വചനീയമേകം
യം ബ്രഹ്മശബ്ദേന വിനിര്‍ദിശന്തി
ശൈവായമീശം ശിവ ഇത്യവോചന്‍
യം വൈഷ്ണവാ വിഷ്ണുരിതി സ്തുവന്തി
ബുദ്ധസ്തഥാര്‍ഹന്നിതി ബൌദ്ധജൈനാഃ
സത്ശ്രീ അകാലേതി ച സിക്ഖ സന്തഃ
ശാസ്തേതി കേചിത് പ്രകൃതി കുമാരഃ
സ്വാമീതി മാതേതി പിതേതി ഭക്ത്യാ
യം പ്രാര്‍ത്ഥയന്തേ ജഗദീശിതാരം
സ ഏക ഏവ പ്രഭുരദ്വിതീയഃ
ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ
എന്നാല്‍, ജപിക്ക പരിപാവന സംഘമന്ത്രം
ഭക്ത്യാദരേണ ഭഗവക്കൊടി സാക്ഷിയാക്കി
പാലിക്കുമെന്നു സ്വയമേറ്റ മഹാവ്രതത്തെ
പ്രാണാധികപ്രിയമൊടും പരിരക്ഷചെയ്യാന്‍
നിത്യം ജപിക്ക പരിപാവന സംഘമന്ത്രം
ക്ഷീണിച്ച ദേഹമുയിരറ്റടിയുന്ന മുന്നേ
ദാഹിച്ച കണ്ണൊളി മറഞണയുന്നമുന്നേ
അത്യന്ത വൈഭവ സമുജ്ജ്വല ഹിന്ദുരാഷ്ട്രം
കാണാന്‍ ജപിക്ക പരിപാവന സംഘമന്ത്രം




#KESHAVASHTAKAM

Hindurvishaala gunasindhurapehalooke
Binduyathe vikhaditho na karothi kinjath
Satsam hathim khatayithum jananam yadeyam
Tham keshavam muhuraham manasaasmarami
Bhavyam vapusmitha mudaaramudagramojaha
Sasneeha gadgathavacho madhuram hitham cha
Vatsallya poornamamalam hrudayam yatheyam
Tham keshavam muhuraham manasasmarami
Sanghe kalau bhavathi shakthi rithiprasidham
Jaanathi hindujanatha nathu tat kadhanjith
Samyak vinetumihatat hutavan vapuryaha
Tam keshavam muhuraham manasasmarami
Schudram na kinchediha nanupayoge kinchit
Sarvam hi sanghaditamatra bhavet bhalaya
Edham janam vinayatisma nirantaram yaha
Tam keshavam muhuravam manasasmarami
Aaryakshiteriha samudharaya dasyat
Daasyami dehamiha sankhadanam vidhatum
Nishchitya bheeshmamacharat satatam vratam yaha
Tam keshavam muhuraham manasasmarami
Yo daktareti bhishajam padamadadhano
Vijnjatavan bharatabhoomi rujam nidanam
Sanghaushatam samutapadi navam cha yena
Tam keshavam muhuravam manasasmarami
Yeko bahu kila bhaveyamiteshwarecha
Saivabhavet satatameva padayadantaha
Yekashchayo vihitavaniha sanghasargam
Tam keshavam muhuravam manasasmarami
Aisham hi kaaryamidamityavagatya samyak
Sangha kratau ghrutamivarpayadayurajyam
Yo jeernadehamajahannavatam sametum
Tam keshavam muhuravam manasasmarami
Ashtakam keshavasyedam
Pratir nityam padantiye
Sanghakaryena kadinnyam
Tesham bhavati karhijit



#വന്ദേ-ജനനീ

വന്ദേ ജനനീ ഭാരത ധരണീ, സസ്യശ്യാമളേ ദേവീ
കോടി കോടി വീരരിന്‍ തായേ ജഗജനനീ നീ വെല്‍ക
ഉന്നത സുന്ദര ഹിമമയപര്‍വ്വത മകുടവിരാജിത വിസ്തൃത ഫാലം
ഹിന്ദു സമുദ്ര തരംഗ സുലാളിത സുന്ദര പാദ സരോജം …ജനനീ…ജഗജനനീ
ഗംഗാ യമുനാ സിന്ധു സരസ്വതി നദികള്‍ പുണ്യ പിയൂഷ വാഹികള്‍
കണ്ണന്‍ മുരളീഗാനമുതിര്‍ത്ത മഥുരാദ്വാരകയുടയോള്‍ ജനനീ…ജഗജനനീ
സങ്കടഹരണീ, മംഗളകരണീ, പാപനിവാരിണി, പുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണി ശോകവിനാശിനി, ദേവീ, ജനനീ…ജഗജനനീ
ശക്തിശാലിനി ദുര്‍ഗാ നീയെ വിഭവപാലിനി ലക്ഷ്മി നീയേ
ബുദ്ധിദായിനി വിദ്യാ നീയേ അമരത നല്‍കിടും തായേ ജനനീ…ജഗജനനീ
ജീവിതമംബേ, നിന്‍ പൂജയ്കായ് മരണം ദേവീ, നിന്‍ മഹിമക്കായ്
നിന്നടിമലരിന്‍ പൂമ്പൊടിയൊന്നേ സ്വര്‍ഗ്ഗവും മോക്ഷവും തായേ… ജനനീ ..ജഗജനനീ




#പരമ-പവിത്രമതാമീ

പരമ പവിത്രമതാമീ മണ്ണില് ഭാരതാംബയെ പൂജിക്കാന്
പുണ്യവാഹിനീ സേചനമേല്ക്കും പൂങ്കാവനങ്ങളുണ്ടിവിടെ, പൂങ്കാവനങ്ങളുണ്ടിവിടെ. (2)
ഇലയും ഇതളും പൂവും മൊട്ടും ഇറുത്തെടുത്തര്പ്പിച്ചീടാന്
തലകുമ്പിട്ടുതരും പൂങ്കൊമ്പുകള് തഴച്ചുവളരുന്നുണ്ടിവിടെ
അടിമുടി സേവന വാസന വിതറി അമ്മയ്ക്കര്പ്പിച്ചീടാനായ് പലനിറമെങ്കിലുമൊറ്റമനസ്സായ് വിടര്ന്നിടുന്നൂ മുകുളങ്ങള്
(പരമ പവിത്ര..)
ഭഗത്സിംഹനും ഝാന്സിയുമിവിടെ പ്രഭാതഭേരിമുഴക്കുന്നൂ
ശ്രീനാരായണനരവിന്ദന്മാര് ഇവിടെ കോവില് തുറക്കുന്നു,
രാമകൃഷ്ണനും രാമദാസനും ഇവിടെനിവേദിച്ചീടുന്നു
ഇവിടെ വിവേകാനന്ദസ്വാമികള് ബലിഹവ്യം തൂവീടുന്നു, ബലിഹവ്യം തൂവീടുന്നു.
(പരമ പവിത്ര)
അവരുടെ ശ്രീപീഠത്തില് നിത്യം നിര്മ്മാല്യം തൊഴുതുണരാനായ്
ഇവിടെ തളിരിടുമൊരൊറ്റ മൊട്ടും വാടിക്കൊഴിഞ്ഞു വീഴില്ല.
അവരുടെ ധന്യാത്മാവ വിരാമം തഴുകീടുന്നീയാരാമം
ഇവിടെ വരൂ ഈ കാറ്റൊന്നേല്ക്കൂ ഇവിടെ ഭാരതമുണരുന്നു, ഇവിടെ ഭാരതമുണരുന്നു.
(പരമ പവിത്ര)



#നമസ്‌കരിപ്പൂ

നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)
എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)
ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
‍ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
‍വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)
ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
‍സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)
ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്‌
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)
മറഞ്ഞുപോയ്‌ നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ്‌ നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
‍യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
മരിച്ചുപോയ്‌ നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ



#സംഘ-സംഘമൊരെജപം

സംഘ സംഘമൊരെജപം ഹൃദയ ത്തുടിപ്പുകളാവണം
സംഘ മാവണമെന്‍റെ ജീവിത മെന്തു ധന്യമിതില്പരം ?
പുണ്യഭാരത ദേവിതന്‍ കഴലെന്മനസ്സിലുരക്കണം
ശൂന്യ ജീവിതമാകെ യത്തിരുശോഭകൊണ്ടു നിറയ്ക്കണം
തൃപ്പദ ത്തിലുഴിഞ്ഞു വെക്കണമോക്കെയും പരമാദരം
സ്വാര്‍ത്തചിന്തകള്‍ മായണം പരമാര്‍ത്ഥഭോധമുതിക്കണം
രാഷ്ട്രഭാവനയാല്‍ സ്വജീവിതലക്ഷ്യമുള്ളിലുറക്കണം
ക്ഷുദ്രവ്യത്തികള്‍ തേഞ്ഞു മാഞ്ഞു വിശാലമാവനമാന്തരം
മുക്ത മോഹനരൂപമാര്‍ന്നു വരുന്ന മായകളാകിലും
ക്രുദ്ധരൂപമീയന്ന ഭീകര ശത്രുസന്ജയമാകിലും
യജ്ഞ ഭംഗമീയറ്റു വൊരെയരിഞ്ഞുവീഴ്ത്തിയനാകുലം
സംശയങ്ങളകന്നകന്നു മനസ്സു നിര്‍മലമാകണം
ദ്യെയനിഷ്ട തെളിഞെരിഞ്ഞും പ്രാദീപ്തമാകണമുള്‍തടം
പേകിനാവിലുമുള്ളിലുല്‍ക്കട സംഘനിഷ്ഠ ജ്വലിക്കണം



#അമരമാകണമെന്റെ-രാഷ്ട്രം

അമരമാകണമെന്റെ രാഷ്ട്രം വിശ്വവിശ്രുതി നേടണം
നിഖിലവൈഭവപൂര്ണമാവണമെവിടെയും ജനജീവിതം
അരുതനീതികളാര്ത്തരറിയരുതംബ ദുഖമൊരല്പവും
വിശ്വശാന്തി വളര്ത്തുവാനവള്ശക്തിശാലിനിയാകണം
ശ്രീസരസ്വതി തന്നുപാസനധര്മമാക്കിയ ഭൂമി
യില്അജ്ഞതാതിമിരം പടര്ന്നു കിടപ്പതെന്തുവിപര്യയം
അര്ത്ഥതൃഷ്ണ ശമിപ്പതി -ന്നുലകുറ്റുനോക്കിയസ്വര്ണഭൂ
പിച്ചതെണ്ടുവതെന്തു ദുസ്സഹ -മീയധോഗതി മാറണം
കര്മമേ പുരുഷാര്ത്ഥമാക്കിയസിംഹവിക്രമശാലികള്
കര്മയോഗികള് കര്മധീരര് മഹാപരിശ്രമശാലികള്
ചോരകൊണ്ടുവിയര്പ്പുകൊണ്ടു സമൃദ്ധമാക്കിയഭൂ
മിയില്എന്തുജാഡ്യമിതെന്തു നിഷ്ക്രിയഭാവമീസ്ഥിതി മാറണം
സ്വാര്ത്ഥഭാവനയെന്തുകൊണ്ടീയജ്ഞ ഭൂവിലുയര്ന്നിടാന്
ഇവിടെയല്ലീ പിറന്നുപണ്ടേ ത്യാഗശീലരകിഞ്ജനര്
ആത്മബലിചെയ്യുമ്പൊഴും ഞാനെന്നമത്സരബുദ്ധികള്,
വീണ്ടുമുല്ക്കട രാഷ്ട്രസേവാഭവ്യഭാവന വളരണം



#Rss #Rss-Ganageetham-Malayalam-Lyrics #Bjp #Rashtreeya-Seva-Sangam #Malayalam-Songs-Lyric-Rss #Rss-Lyrics #Rss-Kerala #Kerala-Rss


Related Items

Malayalam Lyrics

Edakochi Ishq Lyrics | Daveed | Antony Varghese Pepe | Lijomol | Mo Ismail | Govind Vishnu | Justin Varghese Movie : #Daveed Song : Edakochi Ishq Casts : Antony Varghese, #Lijomol, Vijayarag
Like Reply Share

Malayalam Lyrics

Thanka Manassu Song Lyrics | Raappakal Movie Songs Lyrics | Mammootty & Nayanthara | #2005-Malayalam-Songs-Lyrics Movie : Raappakal Song : Thanka Manassu Movie Director : Kamal Lyrics : Kait
Like Reply Share

Malayalam Lyrics

Ee Rathri Song Lyrics | Dominic and The Ladies Purse | #2025-Malayalam-Songs-Lyrics Movie : Dominic and The Ladies Purse Song : Ee Rathri Singers : Vijay Yesudas, ThirumaLi,, Sathyaprakash,
Like Reply Share

Malayalam Lyrics

Chiriye Song Lyricd | Rekhachithram (2025) Malayalam Movie Songs Lyrics | #2025-Malayalam-Songs-Lyrics Movie : #Rekhachithram Song : Chiriye Casts : Asif Ali, Anaswara Rajan, Manoj K Jayan Lyr
Like Reply Share

Malayalam Lyrics

Kodava Wedding Song Lyrics | Bromance |Arjun Ashokan,Mahima,Mathew Thomas |Govind Vasantha | #2025-Malayalam-Songs-Lyrics Song : Kodava Movie #Bromance Casts : Arjun Ashokan, Mathew Thomas, Kal
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2023™