Ethra Sundaram Ethra Sundaram Ente Malayalam (എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം) - Lyrics
Writer : O.N.V.Kurup
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു
പോന്നു നൂൽ പോലേ
{2}
മണ്ണിൽ വീണു കുരുത്ത നെൽ
മണി വിത്തു മുള പൊട്ടീ
മിന്നു മീരില വീശിടുമ്പോൾ എത്ര ഈരടികൾ
{2}
മണ്ണിൽ വേർപ്പു വിതച്ചവർ തൻ ഈണമായി വന്നൂ
അന്നു പാടിയ പാട്ടിലൂഞാലാടി മലയാളം
{2}
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു
പോന്നു നൂൽ പോലേ
{2}
കൊഞ്ചലും കുറു മൊഴികളും പോൽ കഥകൾ പലതോതീ
നെഞ്ചണ്ണ ചോരു ഗുരു
വളർത്തിയ കിളി മകൾ പാടി
കൊഞ്ചലും കുറു മൊഴികളും പോൽ കഥകൾ പലതോതീ
നെഞ്ചണ്ണചോരു ഗുരു വളർത്തിയ കിളി മകൾ പാടി
ദേവതയ്ക്ക് മനുഷ്യ വർഗ മഹാ ചരിത്രങ്ങൾ
തേൻ കിനിയും വാക്കിലോതി വളർന്നു മലയാളം
{2}
എത്ര സുന്ദരം എത്ര സുന്ദരം എന്‍റെ മലയാളം
മുത്തു പവിഴങ്ങൾ കൊരുത്തൊരു
സ്വർണ മാളിക പോൽ
{3}
#Malayalam-Kavithakal #Malayalam-Kavitha #Athra-Sundaram #Ethra-Sundarm #Keralam #Ente-Keralam