കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷക്ക് സ്റ്റാഫ് സെക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു |
#SSC |
#2019
കംബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷക്ക് കേന്ദ്ര ഡിപ്പാര്‍ട്‌മെന്റുകളായ CBI, NIA, ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റ്, തുടങ്ങി 40ല്‍ പരം സ്ഥാപനങ്ങളില്‍ 9000 ഒഴിവുകളിലേക്ക് സ്റ്റാഫ് സെക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. നവംബര്‍ 25 ആണ് അവസാന തീയതി. തുടക്കത്തില്‍ തന്നെ 45,000 ത്തിന് മുകളില്‍ ശമ്പളവും മറ്റ് കേന്ദ്രസര്‍ക്കാര്‍ അലവന്‍സുകളും ഉണ്ട്
അപേക്ഷ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കേണ്ട പ്രധാന ഡെയ്റ്റുകള്‍:
ഒക്ടോബര്‍ 22 മുതല്‍ എസ്.എസ്.സി. അപേക്ഷ സ്വീകരിച്ചു തുടങ്ങി.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 25 2019
ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: നവംബര്‍ 27 2019
ഓഫ്ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി: നവംബര്‍ 29 2019
പരീക്ഷാ തീയതി:
മൂന്നു ഘട്ടങ്ങളായാണ് എസ്.എസ്.സി. പരീക്ഷ നടത്തുന്നത്.
ടയര്‍ വണ്‍ : 2020 മാര്‍ച്ച് 2 മുതല്‍ 11 വരെ നടക്കും.
ടയര്‍ ടു ആന്‍ഡ് ത്രീ : 2020 ജൂണ്‍ 22 മുതല്‍ 25 വരെ.
അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോര്‍ഡ് ചെയ്യാനുള്ള തീയതി എസ്.എസ്.സി. പിന്നീട് അറിയിക്കും.
അപേക്ഷാ ഫീസ്:
ജനറല്‍, ഒബിസി വിഭാഗത്തിന്: 100 രൂപ.
അംഗപരിമിധര്‍, എസ്.സി., എസ്.റ്റി. സംവരണ വിഭാഗത്തിനും സ്ത്രീകള്‍ക്കും ഫീസില്ല. Credit Card, Debit Card, Net Banking, E Challan Fee Mode എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം.
#SSC #trollpsc #Centralgovernmentjobs #announcement #examdate #india #Examalerts #കംബൈന്‍ഡ്ഗ്രാജുവേറ്റ്ലെവല്‍ #എസ്.എസ്.സി #കേന്ദ്രസര്‍ക്കാര്‍ #നവംബര്‍25 #2019jobs #jobs #jobalerts #exam #new
https://ssc.nic.in
![]()