ഒരു മെഴുതിരിയുടെ (Oru Mazhuthiriyude) Song Lyrics - Vishudhan Movie Songs Lyrics
Movie :
#VishudhanSong: ഒരു മെഴുതിരിയുടെ
Casts : Kunchocko Boban, Miya George
Composer: Gopi Sundar
Lyricist: Rafeeq Ahamed
Singers: Shahabaz Aman, Mridula Warrier
Year :
#2013ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
പ്രണയമേ..അരികിൽ വന്നു നീ..
ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
ഹൃദയമേ..വെറുതേ നിന്നു ഞാൻ..
തോഴീ..ഒരു നോവുപോലെരിയുന്നിതാ..തിരി
ഏതോ കിനാവിൽ നിറയുന്നിതെൻ മിഴി..
മറന്നു ഞാനിന്നെന്നെയും പ്രിയേ...
ഒഴുകി അലകളിൽ..
(ഒരു മെഴുതിരിയുടെ..)
ഓരോ നിമിഷ ചഷകം
സ്മൃതികളാൽ നിറയുമിവിടെ..
ഓരോ വിജന വനിയും നിറയേ
കനികൾ ചൂടും..
ഇനി നീട്ടുമോ കരങ്ങളെ
വിരഹാശ്രു മായ്ക്കുവാൻ..
പ്രഭാതമോ തൃസന്ധ്യതൻ സഖീ..
കലരുമവയിനി..
(ഒരു മെഴുതിരിയുടെ..)
പ്രാണൻ അലയുമിതുപോൽ പലയുഗം
വിവശമായി..
രാവിൻ സജലമിഴികൾ
പിടയും വിഫലമായി
ശലഭങ്ങളായ് ഉയിർക്കുമോ
അനുരാഗികൾ സഖീ..
അഗാധമീ ഹൃദന്തമോ പ്രിയാ.
നിറയെ നീ..
(ഒരു മെഴുതിരിയുടെ)..