നവാഗതനായ ജോഫിന്‍ ചാക്കോ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ത്രില്ലര്‍ ചിത്രത്തിലൂടെ മമ്മൂട്ടിക്കൊപ്പം മഞ്ജു അഭിനയിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചിത്രത്തില്‍ മഞ്ജുവിന് നിര്‍ണ്ണായകമായ നായികാ വേഷമാണെന്നും എന്നാല്‍ നായികയായല്ല, സുപ്രധാനമായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. ബി.ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്
മലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ക്ക് അന്നും ഇന്നും എന്നും ആരാധകരേറെയാണ്. തുടക്കം മുതലേ മികച്ച സ്വീകാര്യതയാണ് മഞ്ജുവിന് ലഭിച്ചിരുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം മോഹന്‍ലാലിന്റെ ഭാഗ് നായിക കൂടിയാണ്. മോഹന്‍ലാലുമൊത്തുള്ള മഞ്ജുവിന്റെ കോമ്പോയും പ്രേക്ഷകര്‍ ഇരു കരങ്ങളും നീട്ടി സ്വീകരിച്ചിട്ടുണ്ട്.
മോഹന്‍ലാലിനൊപ്പം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും #മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം താരത്തിനുണ്ടായിട്ടില്ല. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനാകാത്തതിന്റെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടി, മികച്ച അവസരം ലഭിച്ചാല്‍ ഒരുമിച്ച് അഭിനയിക്കുമെന്നായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്നത് മനസ്സിലെ വലിയൊരു ആഗ്രഹമാണെന്നും #മഞ്ജു പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മഞ്ജുവിന്റെ ഈ ആഗ്രഹം സാധിച്ചിരിക്കുകയാണ്.