MalayalamLyrics

തണ്ടൊടിഞ്ഞ താമരയിൽ (Thandodinja Thamara) Lyrics | Aaha Malayalam Movie Songs Lyrics | #Malayalam



Song : Thandodinja Thamara
Movie : #AAHA
Movie Director : Bibin Paul Samuel
Singers : Vijay Yesudas & #Sayanora
Lyrics & Music : Sayanora Philip



Female : തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ
{2}
ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കുരുമ്മി കൂടാമോ
മൂടിവച്ച കുഞ്ഞില ചുണ്ടിൽ
മർമരങ്ങൾ കേൾക്കാമോ
ഊയലാടി ആടി ആടി പൊൻകിളിയെ
എന്നെടുത്തെത്താമോ
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ

Male : കണ്ണു വെയ്ക്കും പൊന്നിളനീർ
തിങ്കളിൻ്റെ കൺമഷി നീ
ആരാരെആരെ തേടിവന്നു നീ
ഇന്നു നിൻ്റെകണ്ണണിയാൻ
വന്നുതിരും പൂക്കണി ഞാൻ
ചെമ്പകം പൂക്കും കാവിൽ മേളമായി
Female : നീയെൻ്റെ നാണത്തിൽ ചിമിഴായി
നീലിപ്പൂ മേട്ടിലെ മണമായി
Male : നീയെൻ്റെ മോഹത്തിൻ കുളിരായി
രാക്കുളിർ കാട്ടിലെ നനവായി
മഞ്ഞായി പുണരും ഋതുവായി
തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ

Male : കണ്ണെരിയും മാൻമിഴിയായി
മന്മഥൻ്റെ പൂവമ്പുമായി
ഇന്നെൻ്റെ ചൂരും കൂട്ടിൽ വന്നിതാ
Female : ഇന്നു നിൻ്റെ കണ്ണിതിലായി
വന്നുദിക്കും സൂര്യനായി
വാതിലിൻ ഓരം ചേർന്ന് നിൽപ്പൂ ഞാൻ
Male : നീയെന്നുമെന്നിലെ കനലായി മോതിര കൈയ്യിലെ നിധിയായി
Female : എന്നിലെ ശ്വാസത്തിൻ കണമായി എന്നിലെ മോഹത്തിൻ ചിറകായി
നീയാ കുളിരിൻ ഉറവായി
Male : തണ്ടൊടിഞ്ഞ താമരയിൽ വന്നണഞ്ഞ പൂങ്കിളിയെ
നെഞ്ചിലൊരു പൊൻകനവിൽ തേൻകുടിക്കാൻ വായോ
Female : ചന്തമുള്ള വാകച്ചോട്ടിൽ
കൊക്കൊരുമ്മി കൂടാമോ
മൂടിവച്ച കുഞ്ഞില ചുണ്ടിൽ
മർമരങ്ങൾ കേൾക്കാമോ
ഊയലാടി ആടി ആടി പൊൻകിളിയെ
എടുത്തെത്താമോ


#Malayalam-Songs-Lyrics #2021-Malayalam-Songs-Lyrics #New-Malayalam-Songs-lyrics #Latest-Malayalam-Songs-Lyrics

Comment :
Related Items

MalayalamLyrics

ജ്ഞാനപ്പാന (Njanappana) Lyrics | #Malayalam-Devotional ജ്ഞാനപ്പാന മംഗളാചരണം കൃഷ്ണ! കൃഷ്ണ! മുകുന്ദ! ജനാർദ്ദന! കൃഷ്ണ! ഗോവിന്ദ! നാരായണാ! ഹരേ! അച്യുതാനന്ദ! ഗോവിന്ദ! മാധവാ! സച്ചിദാനന്ദ! നാര
Like Reply Share

MalayalamLyrics

Indraneelimayolum ( ഇന്ദ്രനീലിമയോലും ) Lyrics | #Vaishali | #1988 Indraneelimayolum ee Mizhi Poikakalil Innale Nin Mugham Nee Nokki Ninnu {2} Innoru Hridhayathin Kundalathagrihathil Ponmulam
Like Reply Share

MalayalamLyrics

Anjali Pushpanjali ( അഞ്ജലീ പുഷ്പാഞ്ജലീ ) Lyrics | Kilukilukkam Movie | #1982 Anjali Pushpanjali Anjali Pushpanjali Kanjavilochana Nin Kalanoopura Shinjitham Kettunarnna Gopika Njaan {2} Aata
Like Reply Share

MalayalamLyrics

Krishna Krishna Mukunda Janardhana Lyrics | Lord Krishnan | #Guruvayoorappan Krishna Krishna Mukunda Janaaradana Krishna Govinda Naaraayana Hare Achyuthaananda Govinda Maadhava Sachithaana
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2021™