FunRocks.iN
Malayalam Lyrics

Omanathinkal Kidavo Song Lyrics | ഓമനത്തിങ്കള്‍ക്കിടാവോ | #TharattuPattu | #Malayalam

Omanathinkal Kidavo
Nalla Komala Thamara Poovo
Poovil Niranja Madhuvo
Pari poornendu thande nilavo

Puthan Pavizha kodiyo
cheru thathakal konjum mozhiyo
Chanjadiyadum Mayilo
mridhu panjamam padum kuyilo

Thullumilaman kidavo
sobha kollunnorannakodiyo
Eswaran Thanna Nidhiyo
Parameshwariyenthum kiliyo

Parijathathin Thaliro
ente bhagya drumathin phalamo
Vatsalya ratnathe veppan
ma ma vachoru kanchana cheppo

Drishtikku vechoramrutho,
kooriruttathu vecha vilakko
Keerthi lathakkulla vitho
ennum kedu varathulla mutho,

Arthi thimiram kalavan
ulla marthanda deva prabhayo
Sookthiyil kanda porulo
athi sookshamam veenaravamo

Vambicha Sandoshavalli
thande kombathu pootha poovalli
Pichakathin Malar chendo
navinnischa nalkunna kalkando

Kasthuri thande manamo
perthum sathukkalkulla gunamo,
Poomanametoru katto,
ettam ponnil kalarnnoru matto,

Kachkkurukkiya Palo,
nalla gandhamezhum panineero
Nanma Vilayum nilamo
bahu dharmangal vazhum grahamo

Daham kalayum jalamo
marga khetham kalayum thanalo
Vadatha mallikappovo
jnanum thedi vachulla dhanamo

Kanninu Nalla Kaniyo
ma ma kai vanna chinthamaniyo
Lavanya Punya Nadhiyo
Unni karvarnnan thande kaliyo

Lakshmi bhagavathi thande thirunetti melitta kuriyo
Ennunnikrishnan Janicho
Parilingane Vesham Dharicho
Padmanabhan Than Kripayo
Muttum bhagyam varunna vazhiyo



ഓമനത്തിങ്കള്‍ക്കിടാവോ
നല്ല കോമളത്താമരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ
പരിപൂര്‍ണേന്ദു തന്‍റെ നിലാവോ

പുത്തന്‍ പവിഴക്കൊടിയോ
ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ
മൃദു പഞ്ചമം പാടും കുയിലോ

തുള്ളുമിളമാന്‍കിടാവോ
ശോഭ കൊള്ളുന്നോരന്നക്കൊടിയോ
ഈശ്വരന്‍ തന്ന നിധിയോ
പരമേശ്വരിയേന്തും കിളിയോ

പാരിജാതത്തിന്‍ തളിരോ
എന്‍റെ ഭാഗ്യദ്രുമത്തിന്‍ ഫലമോ
വാത്സല്യരത്നത്തെ വയ്പ്പാന്‍
മമ വായ്ച്ചൊരു കാഞ്ചനച്ചെപ്പോ

ദൃഷ്ടിക്കു വച്ചോരമൃതോ
കൂരിരുട്ടത്തു വച്ച വിളക്കോ
കീര്‍ത്തിലതയ്ക്കുള്ള വിത്തോ
എന്നും കേടു വരാതുള്ള മുത്തോ

ആര്‍ത്തിതിമിരം കളവാന്‍
ഉള്ള മാര്‍ത്താണ്ഡദേവപ്രഭയോ
സുക്തിയില്‍ കണ്ട പൊരുളോ
അതിസൂക്ഷ്മമാം വീണാരവമോ

വന്‍പിച്ച സന്തോഷവല്ലി
തന്‍റെ കൊമ്പത്തു പൂത്ത പൂവല്ലി
പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ
നാവിനിച്ഛ നല്‍കുന്ന കല്‍ക്കണ്ടോ

കസ്തൂരി തന്‍റെ മണമോ
ഏറ്റ സത്തുക്കൾക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ
ഏറ്റം പൊന്നില്‍ തെളിഞ്ഞുള്ള മാറ്റോ

കാച്ചിക്കുറുക്കിയ പാലോ
നല്ല ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ
ബഹുധര്‍മങ്ങള്‍ വാഴും ഗൃഹമോ

ദാഹം കളയും ജലമോ
മാര്‍ഗഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ
ഞാനും തേടിവച്ചുള്ള ധനമോ

കണ്ണിനു നല്ല കണിയോ
മമ കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ
ഉണ്ണിക്കാര്‍വര്‍ണ്ണന്‍ തന്‍റെ കളിയോ

ലക്ഷ്മീഭഗവതി തന്‍റെ
തിരുനെറ്റിയിലിട്ട കുറിയോ
എന്നുണ്ണിക്കൃഷ്ണന്‍ ജനിച്ചോ
പാരിലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന്‍ തന്‍ കൃപയോ
മുറ്റും ഭാഗ്യം വരുന്ന വഴിയോ


#ഓമനത്തിങ്കള്‍ക്കിടാവോ #Omanathingalkidavo #ഓ #O #Lullaby #Tharattu #Lyrics #ChildrenSongs #Malayalam-tharattu-pattu #Ente-malayalayalam #malayalam-evergreen-lyrics #IrayimmanThampi #TharattuPattukal #nicesongs #hits #mASS #shining #32-best-malayalam-song-lyrics


Related Items

Malayalam Lyrics

Piraanth Song Lyrics | Bromance | Arjun Ashokan, Mahima, Mathew Thomas | Govind Vasantha | ADJ | Ashiq Usman Song : Piranth Movie : #Bromance Casts : Arjun Ashokan, Mathew Thomas, Kalabhavan
Like Reply Share

Malayalam Lyrics

Local Gen Z Anthem Lyrics | Bromance | Mathew Thomas | Govind Vasantha | #ADJ Song : Local Gen Z Anthem Movie : #Bromance Casts : Arjun Ashokan, Mathew Thomas, Kalabhavan Shajohn, Mahima Namb
Like Reply Share

Malayalam Lyrics

Edakochi Ishq Lyrics | Daveed | Antony Varghese Pepe | Lijomol | Mo Ismail | Govind Vishnu | Justin Varghese Movie : #Daveed Song : Edakochi Ishq Casts : Antony Varghese, #Lijomol, Vijayarag
Like Reply Share

Malayalam Lyrics

Thanka Manassu Song Lyrics | Raappakal Movie Songs Lyrics | Mammootty & Nayanthara | #2005-Malayalam-Songs-Lyrics Movie : Raappakal Song : Thanka Manassu Movie Director : Kamal Lyrics : Kait
Like Reply Share

Malayalam Lyrics

Ee Rathri Song Lyrics | Dominic and The Ladies Purse | #2025-Malayalam-Songs-Lyrics Movie : Dominic and The Ladies Purse Song : Ee Rathri Singers : Vijay Yesudas, ThirumaLi,, Sathyaprakash,
Like Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2023™