MalayalamLyrics

Covid Love Story Song Lyrics | Adheef Muhamed Malayalam Song


Song : Covid Love Story
Singer : Adheef Muhamed
Music : Kiran S Shankar
Lyrics : Deepak Ram
Sound Design Pratheesh Kr
Music Label : Muzik247


ഒരു സൂര്യ നാളം പോലെ
മിഴി നീട്ടി നിൽപ്പൂ ചാരെ…
ഹൃദയാർദ്രമാമൊരു വെൺമുഖമായ്..

പറയാത്ത വാക്കിന്നുള്ളിൽ പകരും സ്വകാര്യം പോലെ…
മനസ്സിൽ തെളിയും നിലാസൗഹൃദം…

കണ്ണിൽ തിളങ്ങും കനവിൻ പതംഗം
പാടാതെ പാടും പ്രിയരാഗമേ…
കനിവായ് താരാട്ടും, പ്രണയം ആകാശം
അരികിൽ ഒന്നാകാൻ നീ വാ…
അഴകേ നിന്നുള്ളിൽ, അലിയും സംഗീതം
അതിലെൻ ജന്മം ഞാൻ തരാം..

മായും മായാ മൗനം, മായും മിഴിനീർ കാലം
നിന്റെ കിനാവിൻ ചാരെ, മഴ പോലേ.. (2)

അകലങ്ങൾ പോലും പുണ്ണ്യമായ്‌ തലോടും
ഈ സ്നേഹരാവിൻ ചില്ലയിൽ നിലാവായ്
ഈറൻ കിനാവിൻ സന്ധ്യകൾ ചിരാതായ്
താരാട്ടു പാടും മൂകമായ്..
ഏകാന്തവേനൽ കനൽ കൂട്ടിനുള്ളിൽ
ഏതോ സ്വകാര്യം തണൽ നൽകുമോ..

പകലിൻ വിൺശംഖിൽ ഹൃദയം സംഗീതം…
അലിയും സല്ലാപം തേടാം..
മിഴിയിൽ നിൻ നാളം,
അറിയും സൗഭാഗ്യം…
മധുരം നുകരാൻ എന്നിൽ വാ…
മായും മായാ മൗനം, മായും മിഴിനീർ കാലം
നിന്റെ കിനാവിൻ ചാരെ, മഴ പോലേ.. (2)


#Malayalam-Lyrics #Malayalam-Songs-Lyrics #2021-Malayalam-Album-Songs-Lyrics #Trending-Malayalam-Album-Songs-Lyrics #Covid-Love-Story-Song-Lyrics

Comment :
Related Items

sreethu

Covid patients still cross 1,000 in Kerala; 1078 people confirmed the disease today #news #trending #corona #covid #covid19 #breaking https://www.newsteamz.com/2020/07/covid-patients-still-cross
Like Reply Share

sreethu

https://www.newsteamz.com/2020/07/covid-19-in-kerala-number-of-cases-in.html
Like Reply Share

Sudheeshb

കൊറോണ ജാഗ്രത നിർദേശങ്ങൾ | #Shareit 1) 1മീറ്റർ അഗലത്തിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുക 2) കൈ ഇടക്ക്‌ ഇടക്ക്‌ കഴുകുക 3) കൈ മുഖത്തും, കണ്ണിലും തൊടുന്നത് അവുനത്തും ഒഴിവാക്കുക 4)തുമ്മുനത് കൈ മടക
16 Likes Reply Share

Sudheeshb

കൊറോണ (കോവിഡ് 19 )- കൺട്രോൾ റൂം നമ്പരുകൾ | #KeralaGovernment | #ShareInfo ആശങ്ക അല്ല മുൻകരുതൽ ആണ് ആവശ്യം #Corona #CoronaHelp #COVID-19 #ആരോഗ്യവകുപ്പ് #കോവിഡ്19 #ജാഗ്രത #CoronaKeralaNumber #കോവ
17 Likes Reply Share
Hash Tags
¤ Privacy Contact US
© FunRocks.iN 2021™