Thattathil Lyrics | Abhilasham | Saiju Kurup & Thanvi Ram
Movie :
#AbhilashamSong Name : Thattathil
Music Composed and Produced by Sreehari K Nair
Lyrics : Sharfu
Singer : Sreehari K Nair
Year :
#2025തട്ടത്തില്.. തക്കത്തില്..
തന്നിട്ട് പോയതെന്ത്..?
തഞ്ചത്തില്... തഞ്ചത്തില്...
നെഞ്ചിന്‍ വിജാകിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകള്‍ തട്ടി മറിച്ചിട്ട്
തക്കത്തില് തട്ടത്തില് തന്നിട്ട് പോയതെന്ത്..?
കാറ്റില് വാസന കാതലിന്‍ വാസന
ലാഞ്ചനാ.. ലാഞ്ചനാ.. നെഞ്ചിലാലോചനാ..
പാരില് മാരിവില്‍ പൂക്കണ ചേലില്..
മാറിലെ മുറിയില് പിരാന്തുകള്‍ പെരുകണ്..
പ്രേമത്തിന്‍ മുല്ലത്തൈ മൊട്ടിട്ടു നിക്കണ
മനതാരിന്‍ മുറ്റത്തെ ആരാമം ചുറ്റീട്ട്
പൂന്തേനും മോന്തീട്ട് ആടി കുഴഞ്ഞുകൊണ്ടാനന്ത നൃത്തത്തിലാറാടും പൂമ്പാറ്റ
ആയിരമായിരമായ് ആർത്തിരമ്പുന്നേ..
ആടലും പാടലുമായ് പൊങ്ങി പറന്നേ..
നെഞ്ചിന്‍ വിജാകിരി തള്ളി തുറന്നിട്ട്
പഞ്ചാര ചാക്കുകള്‍ തട്ടി മറിച്ചിട്ട്
ഹാ..
തഞ്ചത്തില്.. തഞ്ചത്തില്..
കാലിലെ ചെറു വിരല്‍ തുമ്പില്‍ നിന്നൊരു വിറ..
ഉടലിലൂടടി മുതല്‍ ഉടനടീ പടരണ്..
കരളിലെ കാണാത്ത തേനീച്ചക്കൂട്ടില്
കണ്ണിലെ കല്ലോണ്ടെറിഞ്ഞ ഞൊടിയില്
മോഹത്തിൻ മേനിലും മോറിലും മാറിലും
തുരു തുരെ കുത്തേറ്റ് പ്രേമക്കടച്ചിലായ്
ആഴത്തിലാഴത്തിലായ്
നീലിച്ചിടുന്നേ...
ആവാതില്ലാവതില്ലായ് ഏറെ പരവശനായേ...
നെഞ്ചിൻ വിജാഗിരി തള്ളി തുറന്നിട്ട്,
പഞ്ചാര ചാക്കുകൾ തട്ടി മറിച്ചിട്ട്
തഞ്ചത്തില്.. തഞ്ചത്തില്..
കാറ്റില് വാസന കാതലിന്‍ വാസന
ലാഞ്ചനാ.. ലാഞ്ചനാ..നെഞ്ചിലാലോച്ചനാ..
#Thattail-Song-Lyrics #2025-Malayalam-Songs-Lyrics #Abhilasham-Songs-Lyrics