"VAA" Song Lyrics - Malayalam Rap |
#Vedan
വാ തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ
വീണാൽ എരിനക്ഷത്രമായ് വീണിടാം
അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
മടക്കിവച്ച പുസ്തകത്തിലെ
മൂർച്ചയുള്ള വാക്കെടുത്ത്
തോക്കുകൾ അരിഞ്ഞിടാം
വാ
തണൽ കൊതിച്ചവർക്ക്
ഒറ്റമരക്കാടാകാം
വരണ്ടു ചത്ത മണ്ണിൽ
ഒറ്റ തുള്ളി മഴയാകാം
ഇരുണ്ട പാതയിൽ
ഒരു നുറുങ്ങു വെട്ടമാകാം
നിശബ്ദരായവർക്ക്
ശബ്ദമായി മാറിടാം
നീ വാ
അഴികളിൽ വാക്കുകൾ
അടങ്ങുകില്ലൊടുങ്ങുകില്ല
ആൾ മരിച്ചുപോകിലും
ആശയം മരിക്കുകില്ല
തല നരച്ച പോതിലും
മനമതിലൊരു നരയതില്ല
മെയ് തളർന്ന പോതിലും
പൊയ് വളർന്ന കഥയതില്ല;
വാ
എവിടെ മർദ്ദനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർണവാദം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ
അവിടെ കൂടങ്ങളായി
വാ
പോർക്കളമീ പാരിൽ വാഴുവാൻ
വീരനാകണം
പേമഴയ്ക്കു മേൽ പരുന്തു പോലെ
നാം പാറണം
ഇരകളായവൻ, കരങ്ങൾ
അറിവിനായുധങ്ങൾ പേറി
നരികൾ വാഴുമീ വനത്തിൽ
പുലികളായി മാറിടാം
നീ വാ
പാറകൾ തുളച്ച്
നീരു തേടി
വേരു പോലെ ഓടി
പാതകൾ തെളിച്ച്
നീതി തേടി
കാറ്റു പോലെ ഓടി
ഭീതികൾ എരിച്ച്
കെടാജ്യോതിയായ്
പടർന്നു കേറി
പാതി കടൽ താണ്ടി
മീതിയെത്ര ബാക്കി
ദൂരെയായ് തീരമുണ്ട്
വീരമുണ്ടൊ വിടുതലുണ്ട്
വീണിടേണ്ട താങ്ങതുണ്ട്
നോവ് തീരും നാളതുണ്ട്
ആറിലും മരിപ്പതുണ്ട്
നൂറിലും മരിപ്പതുണ്ട്
ആശയിൽ മരിപ്പവ-
ന്നായിരം പിറപ്പതുണ്ട് വാ....
വാ തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ.... വാ .... വാ .... തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ
വീണാൽ എരിനക്ഷത്രമായ് വീണിടാം
അടങ്ങിയാൽ കാട്ടുതീയായടങ്ങിടാം
മടക്കിവച്ച പുസ്തകത്തിലെ
മൂർച്ചയുള്ള വാക്കെടുത്ത്
തോക്കുകൾ അരിഞ്ഞിടാം
വാ
തണൽ കൊതിച്ചവർക്ക്
ഒറ്റമരക്കാടാകാം
വരണ്ടു ചത്ത മണ്ണിൽ
ഒറ്റ തുള്ളി മഴയാകാം
ഇരുണ്ട പാതയിൽ
ഒരു നുറുങ്ങു വെട്ടമാകാം
നിശബ്ദരായവർക്ക്
ശബ്ദമായി മാറിടാം
നീ വാ
അഴികളിൽ വാക്കുകൾ
അടങ്ങുകില്ലൊടുങ്ങുകില്ല
ആൾ മരിച്ചുപോകിലും
ആശയം മരിക്കുകില്ല
തല നരച്ച പോതിലും
മനമതിലൊരു നരയതില്ല
മെയ് തളർന്ന പോതിലും
പൊയ് വളർന്ന കഥയതില്ല;
വാ
എവിടെ മർദ്ദനങ്ങൾ
അവിടെ ഉയരണം കരങ്ങൾ
എവിടെ വർണവാദം
അവിടെ ഉയരണം സ്വരങ്ങൾ
എവിടെ മനിതനടിമ
അവിടെ വിപ്ലവങ്ങളാകണം
എവിടെ ചങ്ങലകൾ
അവിടെ കൂടങ്ങളായി
വാ
പോർക്കളമീ പാരിൽ വാഴുവാൻ
വീരനാകണം
പേമഴയ്ക്കു മേൽ പരുന്തു പോലെ
നാം പാറണം
ഇരകളായവൻ, കരങ്ങൾ
അറിവിനായുധങ്ങൾ പേറി
നരികൾ വാഴുമീ വനത്തിൽ
പുലികളായി മാറിടാം
നീ വാ
പാറകൾ തുളച്ച്
നീരു തേടി
വേരു പോലെ ഓടി
പാതകൾ തെളിച്ച്
നീതി തേടി
കാറ്റു പോലെ ഓടി
ഭീതികൾ എരിച്ച്
കെടാജ്യോതിയായ്
പടർന്നു കേറി
പാതി കടൽ താണ്ടി
മീതിയെത്ര ബാക്കി
ദൂരെയായ് തീരമുണ്ട്
വീരമുണ്ടൊ വിടുതലുണ്ട്
വീണിടേണ്ട താങ്ങതുണ്ട്
നോവ് തീരും നാളതുണ്ട്
ആറിലും മരിപ്പതുണ്ട്
നൂറിലും മരിപ്പതുണ്ട്
ആശയിൽ മരിപ്പവ-
ന്നായിരം പിറപ്പതുണ്ട് വാ....
വാ തോഴ തോളോട്
തോൾ ചേർന്ന് പോരാടിടാം
തീയായിടാം
അതിർത്തികൾ തകർത്തിടാൻ
വാ.... വാ .... വാ ....
#വാ #Vedan-Songs-Lyrics #Malayalam-Rap-Songs-Lyrics #Va-Songs-Lyrics